Description
പ്രവാസികൾക്കിടയിൽ പലരും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ പെട്ട്, ഇനി എന്ത് ചെയ്യണം എന്നറിയാതെ. . . ശ്വാസം മുട്ടി നിൽക്കുന്നവരാണ്.
തുറന്നുസംസാരിക്കാൻ ഒരാളില്ലാതെ, Judge ചെയ്യാതെ കേൾക്കാൻ തയ്യാറാകുന്നവരില്ലാതെ, ചേർത്തുപിടിക്കാൻ ബന്ധങ്ങളില്ലാതെ. . . അതുമല്ലെങ്കിൽ, തങ്ങളുടെ വിഷമങ്ങൾ വേണ്ടപ്പെട്ടവരോട് പറയാൻ മടിക്കുന്ന ഒരുപാട് നിസ്സഹായ ജീവിതങ്ങളാണ് നാം കാണുന്നത്.
ഇന്ന് അല്ലെങ്കിൽ നാളെ അവർ ഉണ്ടാകുമോ എന്നുപോലും അറിയില്ല.
അത്തരം ആളുകളെ ഒന്ന് കൈപിടിച്ച് ചേർത്തുനിർത്താൻ കഴിഞ്ഞാൽ, നാളെ അവർക്ക് ഒരു പുതിയ തുടക്കം ലഭിച്ചാൽ, അതായിരിക്കും നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുണ്യം.
ജീവിതത്തിനും മരണത്തിനുമിടയിൽ പെട്ട്, ഇനി എന്തുചെയ്യണം എന്നറിയാതെ നിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾ എന്നെ Contact ചെയ്യൂ.
സാമ്പത്തിക സഹായമോ മറ്റൊന്നും നൽകേണ്ടതില്ല.
Judge ചെയ്യാതെ കേൾക്കാനും, കഴിയുന്ന രീതിയിൽ Advise ചെയ്യാനും ഞാൻ തയ്യാറാണ്.